2011 ഒക്‌ടോബർ 15, ശനിയാഴ്‌ച

articles


articles





2011 ഫെബ്രുവരി 22, ചൊവ്വാഴ്ച

നോവ് (കവിത)

എന്‍റെ മിഴിയോരങ്ങളെ  
ഈറന്‍ പുതപ്പിച്ച ദിനരാത്രങ്ങള്‍ 
പ്രണയമായ്,സൗഹൃദമായ്
വിരഹമായ് 
എന്നെ തലോടിയ നിമിഷങ്ങള്‍ 
ഉദയവും, അസ്തമയവും 
ഓര്‍മ്മകള്‍ ചികയുന്നു 
അകലുന്നു,അണയുന്നു,
പ്രണയം ഓര്‍മ്മകളായ് എന്നില്‍ 
നോവുണര്‍ത്തുന്നു.

കണ്മണി

കാറ്റാടി മരത്തിന്‍റെ കാറ്റില്‍ പറന്നു വരും 
കാണാ കണ്മണി നീ കാണാ കണ്മണി നീ 
കാതില്‍ ഞാനൊരു കിന്നാരം ചൊല്ലിയാല്‍ 
കാമുകീ നീയെന്‍റെ കാതോരം പകരുമോ 
കവിത തുളുമ്പും നിന്‍ പ്രണയം 
കാലത്ത് ഉണരുമ്പോള്‍  കാണുന്നു നിന്‍ മുഖം 
കാമിനി നിന്‍ പ്രണയം 
കാറ്റാടി മരത്തിന്‍റെ കാറ്റില്‍ പറന്നു വരും
കാണാ കണ്മണി നീ കാണാ കണ്മണി നീ
കടലാസില്‍ പറയും വരകളല്ല കാമിനിയെന്‍ പ്രണയം 
കരളിലെ കടലാസില്‍ കാമുകന്‍ ഞാനെഴുതും 
കാവ്യ സൗരഭ്യമല്ലോ കാമിനി യെന്‍ പ്രണയം. 
 


2011 ഫെബ്രുവരി 19, ശനിയാഴ്‌ച

അനുരാഗി...

ആനന്ദ ഭൈരവിയില്‍ 
ആലാപനം ചെയ്യും 
അഴകാര്‍ന്ന മിഴിയുള്ള
അനുരാഗ ഗായികേ...
അനുപമല്ലോ നിന്‍ രാഗം
ആലിലത്താലി ഞാന്‍ ചാര്‍ത്തിക്കാം
ആലിങ്ങനങ്ങളാല്‍ ഉമ്മ നല്‍കാം 
ആരാധകനായ് പൂജ ചെയ്യാം 
ആരാധികേ... നീ... യെന്‍ 
ആത്മാവില്‍ വിടരുന്ന 
അലവ്കികാനന്ദമല്ലോ
ആല്‍ത്തറയില്‍ തെളിയും സന്ധ്യാദീപംപോല്‍  
അവര്‍ണ്ണനീയമല്ലോ  നിന്നഴക്‌ 
ആയില്യം കാവിലെ നിറമാലയോ
ആയിരം ത്രിക്കാര്‍ത്തികയോ
അമ്പിളി പോല്‍ ഉദിച്ചുനില്‍ക്കും   
അനുരാഗിണി നിന്‍ ആകാര വിഗ്രഹം. 
 

2011 ജനുവരി 4, ചൊവ്വാഴ്ച

ബലം

പറവകൾക്ക് ആകാശം ബലം
മത്സ്യങ്ങൾക്ക് വെള്ളം ബലം
മനുഷ്യർക്ക് മനസ്സ് ബലം
കുട്ടികൾക്ക് കരച്ചിൽ ബലം
രാജാക്കന്മാർക്ക് അധികാരം ബലം
എനിക്ക് നീ ബലം
നിനക്ക് ഞാൻ ബലം….

നിർമമത

സുഖവും ദുഃഖവും
മായാസൃഷ്ട്ടം
മമതേ വെടിയു
നിർമമതേ പുണരു…..

കാലൻ

കാടെവിടെ…..
കൂടെവിടെ…..
കാട്ടാറിൻ കള-കള നാദമെവിടെ
കാട്ടുപൂക്കൾതൻ സുഗന്ധമെവിടെ
കാടും, കാടിന്റെ മക്കളും
കാലത്തിനു ഭാരം
കാലരൂപിയായി പരിഷ്ക്കാരം
കാലത്തെ വിഴുങ്ങുന്നു
കാടിനേയും കാട്ടുമക്കളെയും..