കാറ്റാടി മരത്തിന്‍റെ കാറ്റില്‍ പറന്നു വരും
കാണാ കണ്മണി നീ കാണാ കണ്മണി നീ
കാതില്‍ ഞാനൊരു കിന്നാരം ചൊല്ലിയാല്‍
കാമുകീ നീയെന്‍റെ കാതോരം പകരുമോ
കവിത തുളുമ്പും നിന്‍ പ്രണയം
കാലത്ത് ഉണരുമ്പോള്‍ കാണുന്നു നിന്‍ മുഖം
കാമിനി നിന്‍ പ്രണയം
കാറ്റാടി മരത്തിന്‍റെ കാറ്റില്‍ പറന്നു വരും
കാണാ കണ്മണി നീ കാണാ കണ്മണി നീ
കടലാസില്‍ പറയും വരകളല്ല കാമിനിയെന്‍ പ്രണയം
കരളിലെ കടലാസില്‍ കാമുകന്‍ ഞാനെഴുതും
കാവ്യ സൗരഭ്യമല്ലോ കാമിനി യെന്‍ പ്രണയം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ